Yeste Migration Consulting
Test Your Migration Points Now
18 Months 476 Sub Class Work Visa

ബിരുദധാരികൾക്ക് 18 മാസത്തേക്ക് ഓസ് ട്രേലിയയിൽ ജോലി ചെയ്യാൻ സബ് ക്ലാസ് 476 വിസ. മെൽബൺ : മറുനാടൻ സ്വപ്നങ്ങളുമായി നടക്കുന്ന മലയാളികളായ ബിരുദധാരികൾക്ക് ഏറെ പ്രതീക്ഷകൾ നല്കുന്ന സബ് ക്ലാസ് 476 വിസ ഓസ് ട്രേലിയയിൽ എത്തുവാൻ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാവും. യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇത്തരക്കാർക്ക് 18 മാസത്തേക്ക് ഓസ് ട്രേലിയയിൽ എവിടെയും വന്ന് താമസിച്ചു ജോലി ചെയുന്നതിന് പരിപൂർണ്ണ സ്വാതന്ത്ര്യം നല്കുന്ന ഈ വിസ (സബ് ക്ലാസ് 476) മലയാളികളടക്കമുള്ള നിരവധി കുടിയേറ്റ മോഹികൾക്ക് പുത്തൻ പ്രതീക്ഷ നല്കുന്നു. ഈ കാലയിളവിനുള്ളിൽ അവർ ജോലി ചെയുന്ന സ്ഥാപനം അവർക്ക് സ്ഥിര വിസ നൽകുകയോ, മറ്റേതെങ്കിലും എമ്പ്ലോയർ വിസ നല്കുകയോ ചെയ്‌താൽ അവർക്ക് ആജീവനാന്തം കുടുംബത്തോടൊപ്പം ഇവിടെ താമസ്സിക്കുന്നതിനും, ഇവിടത്തെ പി.ആർ. സന്പാടിക്കുന്നതിനും സാധിക്കുമെന്ന പ്രത്യേകതകൂടി ഈ വിസക്കുണ്ട്. ഓസ് ട്രേലിയയിൽ തന്നെ ഇപ്പോൾ പഠനം പൂർത്തിയാക്കി വിസക്ക് കാത്തിരിക്കുന്നവർക്കും അടുത്ത 18 മാസത്തേക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇവിടെ കഴിയുന്നതിന് സാധിക്കുമെന്നതും ഈ വിസയുടെ പ്രത്യേകതയാണ്. ഈ വിസക്ക് യാതൊരു വിധ സ്പോൻസർഷിപ്പും (എമ്പ്ലോയരുടെയോ, സംസ്ഥാനത്തിന്റെയോ, പ്രാദേശികമായതോ) ആവശ്യമില്ല എന്നതും ഉദ്യോഗാര്ധികൾക്ക് ആശ്വാസം പകരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0061404380456 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.